Wednesday, March 18, 2026 Last Updated 14 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 08.43 PM

മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊന്നു

on

മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ പലാമുവിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിജയ് ഭുയാൻ (45), ഭാര്യ കാലിയാ ദേവി (40), മകൻ ചോട്ടു ഭുയാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പ്രായപൂർത്തിയാകാത്ത മകൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പാങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവരുടെ വീട്ടിൽ നിന്നാണ് ഞായറാഴ്ച മൃതദേഹങ്ങൾ കണ്ടെടുത്തത്. പെൺകുട്ടിയെ ഗുരുതരമായ പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മന്ത്രവാദം സംബന്ധിച്ച സംശയത്തെത്തുടർന്നുള്ളതാണ് കൊലപാതകമെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ലെസ്‌ലിഗഞ്ച് സബ് ഡിവിഷണൽ പോലീസ് ഓഫീസർ മനോജ് കുമാർ ഝാ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പ്രതികളെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

Ads by Google
Sunday 01 Feb 2026 08.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google