Wednesday, March 18, 2026 Last Updated 8 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 05.00 PM

'ഇടനാഴിയില്‍ ഒരു കാലൊച്ച'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

uploads/news/2026/02/823457/3.gif
photo - facebook

തിരുവനന്തപുരം: ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. 'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചത്.

മാധ്യമങ്ങളെ കണ്ടപ്പോള്‍ കേന്ദ്ര ബജറ്റിനെതിരെ മന്ത്രി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചതായി മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു.

Ads by Google
Sunday 01 Feb 2026 05.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google