Wednesday, March 18, 2026 Last Updated 11 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 01.38 PM

കാമുകി ജീവനൊടുക്കി: പിന്നാലെ പോലീസ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

kovalam, shock, police, officer

കോവളം സിവില്‍ പോലീസ് ഓഫിസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടര വര്‍ഷം മുന്‍പ് പൊലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എആര്‍ ക്യാംപിലായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. യുവതിയെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ അഖില്‍ പിന്നീട് പോലീസ് ക്യാംപില്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്‌സാപ് സന്ദേശം അയച്ച ശേഷമായിരുന്നു സംഭവം.

Ads by Google
Sunday 01 Feb 2026 01.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google