Wednesday, March 18, 2026 Last Updated 10 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 01.41 PM

ബജറ്റില്‍ കടലോളം പ്രതീക്ഷിച്ചു ; കിട്ടിയത് കടലാമ മാത്രമെന്ന് പരിഹസിച്ച് ജോണ്‍ബ്രിട്ടാസ്

uploads/news/2026/02/823446/john-brittas.jpg

തിരുവനന്തപുരം: കടലോളം പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് കടലാമ മാത്രമെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച് ജോണ്‍ബ്രിട്ടാസ് എംപി. കണ്ണില്‍ പൊടി ഇടാന്‍ പോലുമുള്ള കാര്യങ്ങള്‍ പോലുമില്ലായിരുന്നെന്നും പറഞ്ഞു. കേരളം ആമയെപ്പോലെ ആകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനെ സാധൂകരിക്കുന്ന ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റായിരുന്നു. 22 എയിംസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് എയിംസ് ഉളള സംസ്ഥാനങ്ങള്‍ വരെയുണ്ട്. ആയുര്‍വേദ എയിംസില്‍ പോലും കേരളമില്ല. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട പ്രഖ്യാപനവും പട്നയ്ക്കും വാരാണസിക്കുമാണ് നല്‍കിയിരിക്കുന്നത് അതിലും കേരളത്തിന് പരിഗണനയില്ല..

ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. കേരളത്തിന് ഹൈ സ്പീഡ് റെയിലുമില്ല. ശ്രീധരന്‍ ഒരു സ്വകാര്യ വ്യക്തി മാത്രമാണെന്നും അതിവേഗ റെയിലിന് അനുമതി നല്‍കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്.

ധനകാര്യ കമ്മീഷനെ അസ്ഥിരപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണെന്നും കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപനത്തിനിടെ പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം...എന്ന് വിളിച്ചുപറഞ്ഞിരുന്നു.

അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

Ads by Google
Sunday 01 Feb 2026 01.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google