Wednesday, March 18, 2026 Last Updated 12 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 12.05 PM

വിദ്യാഭ്യാസം മുതല്‍ തൊഴില്‍ വരെയുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കും

uploads/news/2026/02/823441/nirmala-budget-1.jpg

ന്യൂഡല്‍ഹി: വിദ്യാഭ്യാസം മുതല്‍ തൊഴില്‍ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നിര്‍മ്മല സീതാരാമന്‍. വിക്‌സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങള്‍ക്ക് ഉന്നതതല സമിതിയും പ്രഖ്യാപിച്ചു.

സേവന മേഖലയിലെ വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഒപ്റ്റിമൈസ് ചെയ്യാനുള്ള മേഖലകള്‍ക്ക് ഈ കമ്മിറ്റി മുന്‍ഗണന നല്‍കും. എഐ പോലുള്ള പുതിയ സാങ്കേതികവിദ്യ സേവന മേഖലയില്‍ ചെലുത്തുന്ന സ്വാധീനം അവലോകനം ചെയ്യുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

വിക്‌സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങള്‍ക്ക് ഉന്നതതല സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഈ സമിതി ബാങ്കിംഗ് മേഖലയെ സമഗ്രമായി അവലോകനം ചെയ്യും.

വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ (എന്‍ബിഎഫ്സി) രണ്ടെണ്ണമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും (പിഎഫ്സി) ആര്‍ഇസി ലിമിറ്റഡും (മുമ്പ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍) പുനഃക്രമീകരിക്കുന്നതിനായി നിര്‍ദ്ദേശം സമര്‍പ്പിച്ചു.

Ads by Google
Sunday 01 Feb 2026 12.05 PM
YOU MAY BE INTERESTED
Ads by Google
Ads by Google