Wednesday, March 18, 2026 Last Updated 57 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.17 AM

നിര്‍മ്മലാസീതാരാമന്‍ പാര്‍ലെമന്റില്‍: കേന്ദ്രബജറ്റ് അവതരണം തുടങ്ങി

uploads/news/2026/02/823406/nirmala-1.jpg

ന്യൂഡല്‍ഹി: കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ തുടങ്ങി. ഒമ്പതാമത്തെ കേന്ദ്രബജറ്റാണ് നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ എത്തി അനുമതി വാങ്ങിയ ശേഷം മന്ത്രിസഭായോഗത്തിനും ശേഷമാണ് ബജറ്റ് അവതരണത്തിന് എത്തിയത്.

ഇന്ത്യ സുസ്ഥിരമായ വികസനപാതയിലാണെന്നും രാജ്യം വലിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ബജറ്റ് അവതരണത്തില്‍ പറഞ്ഞു. സേവനകയറ്റുമതിയിലെ വളര്‍ച്ച പ്രധാനമാണെന്നും പറഞ്ഞു. രാജ്യത്തിന്റെ കയറ്റുമതി റെക്കോഡിലാണെന്നും പരിഷ്‌ക്കാരങ്ങള്‍ തൊഴിലില്ലായ്മ വിഷയത്തിന് പരിഹാരമുണ്ടാക്കിയെന്നും പണപ്പെരുപ്പം കുറച്ചെന്നും കയറ്റുമതി വര്‍ദ്ധിച്ചതായും പറഞ്ഞു. ദീര്‍ഘകാല നിക്ഷേപം ഉണ്ടാകുമെന്നും സാമ്പത്തീക പരിഷ്‌ക്കരണം പ്രധാനമാശണന്നും സുസ്ഥിര സാമ്പത്തീക വികസനമാണ് ലക്ഷ്യമെന്നും പറഞ്ഞു.

അവധിദിനമായ ഞായറാഴ്ചയാണ് ബജറ്റ് അവതരണമെന്ന പ്രത്യേകത ഇതിനുണ്ട്. ഇത് ഒമ്പതാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും കുടുതല്‍ തവണ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ആളായിട്ടാണ് ധനമന്ത്രി മാറിയത്. യുപിഎ യുജെ പി. ചിദംബരത്തിനൊപ്പമായി മാറിയിരിക്കുകയാണ് നിര്‍മ്മലാസീതാരാമന്‍.

തമിഴ്‌നാട്ടില്‍ നിന്നുള്ള കാഞ്ചീവരം സാരിയുടുത്താണ് നിര്‍മ്മലാസീതാരാമന്‍ ഇത്തവണ ബജറ്റിനായി എത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി കണ്ണുവെച്ചിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നായ തമിഴ്‌നാടിന് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് ആകാംഷ. കഴിഞ്ഞ തവണ ബീഹാറിലെ പരമ്പരാഗത സാരി ധരിച്ച് എത്തിയതിന് പിന്നാലെ ബീഹാറിന് ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു.

Ads by Google
Sunday 01 Feb 2026 11.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google