കോഴിക്കോട്: മാളിക്കടവില്‍ 26 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി കൊല്ലപ്പെട്ട വര്‍ക്ഷോപ്പില്‍ വന്നില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പ്രതി വൈശാഖന്റെ മൊഴി. നേരത്തേ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന പ്രതി മരണശേഷവും വിട്ടില്ലെന്നും മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തി.
ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ഷോപ്പില്‍നിന്ന് പൊലീസ് കണ്ടെത്തി. ജനുവരി 24നാണ് യുവതിയെ വര്‍ക്ക്‌ഷോപ്പിലേക്ക് വിളിച്ചു വരുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം വിളിച്ചുവരുത്തി. പിന്നീട് ഉറക്കഗുളിക ചേര്‍ത്ത ശീതളപാനീയം നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതോടെ ഇവര്‍ കയറിനിന്ന സ്റ്റൂള്‍ വൈശാഖന്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
യുവതിയെ നിര്‍ബന്ധിച്ചാണ് മരിക്കാമെന്ന് തീരുമാനത്തിലേക്ക് പ്രതി എത്തിച്ചതെന്നാണ് വിവരം. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി യുവതിയെകൊണ്ട് കുടിപ്പിച്ചതിന്ശേഷം അവരെ മര്‍ദിച്ച് അവശയാക്കി. വര്‍ക്ഷോപ്പില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. മൂന്ന് മണിക്കൂറുള്ള ദൃശ്യങ്ങളില്‍ പ്രതിയുടെ ആസൂത്രിത നീക്കങ്ങള്‍ അപ്പാടെയുണ്ടായിരുന്നു.
പത്ത് വര്‍ഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനിടെ പുതിയ കാമുകിയുടെ വിവരം യുവതി അറിയുകയും ഇത് ഇരുവര്‍ക്കുമിടയില്‍ സംസാരവിഷയമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് കൊല്ലാനുള്ള പദ്ധതി നടപ്പാക്കിയത്. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമേ സംഭവം നടക്കുന്ന ദിവസം യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലര്‍ക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡയറിക്കുറിപ്പ് എഴുതിയ സമയവും ഒപ്പും അടയാളപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത് യുവതി കൗണ്‍സലര്‍ക്ക് അയയ്ക്കുകയായിരുന്നു.
ഡയറി ബാഗില്‍വെച്ചാണ് സംഭവസ്ഥലത്തേക്ക് യുവതി യാത്ര പുറപ്പെട്ടത്. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും പറയുന്നുണ്ട്. കുറിപ്പെഴുതി മൂന്ന് മണിക്കൂറിനകമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.