Wednesday, March 18, 2026 Last Updated 50 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 08.46 AM

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന: വാണിജ്യസിലിണ്ടറിന് 50 രൂപ കൂട്ടി

coomercial, lpg, gas

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപയാണ് കൂട്ടിയത്. കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് എണ്ണക്കമ്പനികളുടെ നടപടി.

വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധന ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്.

വാണിജ്യ സിലിണ്ടറിന്റെ വില ജനുവരിയില്‍ 111 രൂപ വര്‍ധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1740. 50 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ 1844.50 രൂപയും മുംബൈയില്‍ 1692 രൂപയും, ചെന്നൈയില്‍ 1899.50 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

Ads by Google
Sunday 01 Feb 2026 08.46 AM
YOU MAY BE INTERESTED
Ads by Google
Ads by Google