Friday, March 20, 2026 Last Updated 1 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 07.28 AM

കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11 ന് ; കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രതീക്ഷ

uploads/news/2026/02/823375/nirmala-seetharaman.jpg

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയില്‍ നിര്‍മലയുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും നടപടികളുണ്ടാകും.

എ.ഐ അടക്കം സാങ്കേതിക മേഖലയ്ക്കും പരിഗണന ലഭിച്ചേക്കും. ആദായനികുതി ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. ആഭ്യന്തര വിപണിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ കൂടുതലായി ഉണ്ടാകും. റോഡുകള്‍, റെയില്‍വേ തുടങ്ങി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും കാര്യമായ നീക്കിയിരിപ്പ് പ്രതീക്ഷിക്കാം.

തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. എയിംസും അതിവേഗ റെയില്‍ പാതയും വയനാട് ദുരന്തബാധിതര്‍ക്കുളള പുനരധിവാസ ഫണ്ടുമുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതവും ഗ്രാന്റുകളും സംബന്ധിച്ച പതിനാറാം ധനകാര്യ കമ്മീഷന്റെ നിര്‍ണായക ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ബജറ്റ് രേഖകള്‍ തയ്യാറാക്കിയത്.

Ads by Google
Sunday 01 Feb 2026 07.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google