Wednesday, March 18, 2026 Last Updated 2 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 06.41 PM

കെഎസ്ഇബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; ഇന്ധന സർചാർജിൽ വൻ ഇളവ്

പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല.
kseb

വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിൽ ബില്‍ തുക കുറയും . വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഫെബ്രുവരിയിലെ ബില്ല് തുക കുറയുക. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല.

ജനുവരി മാസത്തെ അപേക്ഷിച്ച് വലിയ കുറവാണ് സർചാർജിൽ ഉണ്ടായിരിക്കുന്നത്. പ്രതിമാസ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് പൂജ്യം ആയിരിക്കും. ജനുവരിയിൽ ഇത് യൂണിറ്റിന് 8 പൈസയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് വെറും 4 പൈസ മാത്രമായിരിക്കും സർചാർജ്. ജനുവരിയിൽ ഇത് 7 പൈസയായിരുന്നു.

കെഎസ്ഇബി ഡിസംബർ മാസത്തിൽ വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ചെലവിൽ ഉണ്ടായ കുറവാണ് ഫെബ്രുവരിയിലെ സർചാർജ് കുറയാൻ കാരണമായത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസരിച്ച്, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികൾക്ക് അനുവാദമുണ്ട്. 2023 മെയ് മാസത്തിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പ്രകാരമാണ് ഈ നടപടി.

Ads by Google
Saturday 31 Jan 2026 06.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google