Thursday, March 19, 2026 Last Updated 44 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 04.28 PM

ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി വിഷ്ണുവമായി തെളിവെടുപ്പ് നടത്തി

രണ്ട് തവണ ജനരോഷം മൂലം മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്.
kilimanur, murdercase

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വിഷ്ണുവിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. രണ്ട് തവണ ജനരോഷം മൂലം മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്.

കേസില്‍ വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് ആദർശിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് വിഷ്ണുവുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. എംസി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപമായിരുന്നു അപകടം. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതൊടെ വിഷ്ണുവിനെ തിരികെ ജയിലിലേക്ക് മാറ്റും.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടര്‍ കഴിഞ്ഞ മാസം നാലിനാണ് അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്നത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാക്കിയ കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും പിന്നീട് മരിക്കുകയായിരുന്നു.

Ads by Google
Saturday 31 Jan 2026 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google