Thursday, March 19, 2026 Last Updated 25 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.31 AM

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ചു ; ഭാര്യയുടെ കഴുത്തില്‍ മുറുകുന്ന കെട്ട് ; സ്വന്തം കഴുത്തലിട്ടത് മുറുകാത്ത കെട്ട്

uploads/news/2026/01/823322/crime-1.gif

കൊഴിഞ്ഞാമ്പാറ: മേനോന്‍പാറയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തിന് പിന്നില്‍ നാടകീയമായ സംഭവവികാസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യാപ്രേരണാകുറ്റത്തിന് അറസ്റ്റില്‍. കഴിഞ്ഞ സെപ്തംബറില്‍ 30 കാരി മേനോന്‍പാറ കെ.ബി. നഗര്‍ കളരിക്കല്‍ ശ്രീശിവത്തില്‍ ദീപികയെ തൂങ്ങിമരിച്ച സംഭവത്തില്‍ 41 കാരന്‍ ഭര്‍ത്താവ് കോട്ടായി കുളിമടം മേലേതില്‍ വീട്ടില്‍ എം.എസ്. ശിവാനന്ദനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേനെ ഇടപെടുകയും ഭാര്യയുടെ മരണം ഉറപ്പാക്കി സ്വയം രക്ഷപ്പെടുകയും ചെയ്‌തെന്നാണ് ശിവാനന്ദനെതിരേ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഒരു സാരിയുടെ രണ്ടറ്റത്തുമായി കഴുത്തില്‍ കുടുക്കിട്ടെങ്കിലും സ്വന്തം കഴുത്തില്‍ മുറുകാത്ത കുരുക്കിട്ട് ദീപികയെ ഇയാള്‍ മരണത്തിലേക്ക് നയിക്കുകയായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവാനന്ദനെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തുവന്നത്. ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുക്കുകയും ഭാര്യയെ മരണത്തിലേക്ക് തള്ളിവിട്ട് ശിവാനന്ദന്‍ രക്ഷപ്പെട്ടുവെന്നുമാണ് പോലീസ് പറയുന്നത്.

സെപ്തംബര്‍ 25 നായിരുന്നു ദീപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായിട്ടും ഇരുവര്‍ക്കും കുട്ടികള്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന ദീപികയെ ഒഴിവാക്കാനുള്ള ശിവാനന്ദിന്റെ നാടകം പൊളിച്ചത് ചോദ്യം ചെയ്യലായിരുന്നു. ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ സാരികൊണ്ട് രണ്ടു കുടുക്കുകള്‍ ഉണ്ടാക്കി. ഇതില്‍ ദീപികയ്ക്കുള്ള കുടുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദ് കഴുത്തിലിട്ടത്് മുറുകാത്ത തരത്തിലുള്ള കുടുക്കുമായിരുന്നു. വൈദ്യപരിശോധനയില്‍ ശിവനന്ദന്റെ കഴുത്തില്‍ ഒരു പാട് പോലും ഇല്ലായിരുന്നതായും പോലീസ് പറഞ്ഞു. ശിവാനന്ദന്‍ ചോദ്യം ചെയ്യലില്‍ വിവരം സമ്മതിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

കൊഴിഞ്ഞാമ്പാറ പോലീസാണ് വിശദമായ അന്വേഷണം നടത്തിയത്. സാരിയില്‍ കെട്ടിത്തൂങ്ങിയ ദീപികയെ കെട്ടഴിച്ചിറക്കി നിലത്തു കിടത്തിയ ശേഷമാണ് ശിവാനന്ദന്‍ നാട്ടുകാരെ വിളിച്ചുകൂട്ടിയത്. ദീപികയ്ക്ക് അപസ്മാരം വന്നതാണെന്ന് നാട്ടുകാരോട് പറഞ്ഞത്. പിന്നീട് സാരി കെട്ടിയതു കണ്ട് ചോദിച്ചതോടെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്ന് പോലീസ് സമ്മതിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ ശിവനാനന്ദന്‍ പറഞ്ഞ കാര്യങ്ങളില്‍ പോലീസിന് സംശയം തോന്നുകയായിരുന്നു.

Ads by Google
Saturday 31 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google