Thursday, March 19, 2026 Last Updated 24 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.10 AM

രാഹുല്‍മാങ്കൂട്ടത്തിലിന്റെ കേസ് ; അതിജീവിത തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയില്‍

uploads/news/2026/01/823316/rahul-mankoottathil.gif

ന്യൂഡല്‍ഹി: രാഹുല്‍മാങ്കൂട്ടത്തിലിന്റെ കേസില്‍ അതിജീവിത തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയില്‍. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അതിജീവിത തടസ്സഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം ദീപ ജോസഫിന്റെ റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

എന്നിരുന്നാലും ദീപാ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പെടെ ചോദ്യം ചെയ്താണ് റിട്ട് ഹര്‍ജി. അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പെടെ ചോദ്യം ചെയ്താണ് റിട്ട് ഹര്‍ജി.

കേരളാപോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാപവാദത്തില്‍ മൂന്ന് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ കേസില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Ads by Google
Saturday 31 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google