Thursday, March 19, 2026 Last Updated 25 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 09.21 AM

കുടുംബകലഹത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ വീടിന് തീയിട്ടു ; കഴുക്കോലില്‍ തൂങ്ങി മകന്‍ അനുജത്തിയെ രക്ഷപ്പെടുത്തി

uploads/news/2026/01/823267/fire.gif

കോന്നി: കുടുംബകലഹത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ തീയിട്ട വീടിനുള്ളില്‍ നിന്നും അനിയത്തിയെ മകന്‍ സാഹസീകമായി പുറത്തിറക്കി. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഭവത്തില്‍ രണ്ടാനച്ഛന്‍ അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ സിജുപ്രസാദിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മാതാവ് രജനിക്കം മകന്‍ പ്രവീണിനും പൊള്ളലേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളളിയാഴ്ച രാത്രി ഒരുമണിയോടെ സിജുപ്രസാദ് ഭാര്യ രജനി, മകന്‍ പ്രവീണ്‍, ഇളയ മകള്‍ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിക്കുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നര്‍ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം എറിയുകയായിരുന്നു. ടിന്നര്‍ ദേഹത്ത് വീണതോടെ പ്രവീണ്‍ എഴുന്നേറ്റതാണ് തുണയായി മാറിയത്.

ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന്‍ പുറത്തിറക്കിയത്. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. കുടുംബകലഹമാണ് തീയിടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ അയല്‍പക്കത്തുള്ളവര്‍ ഓടിക്കൂടുകയായിരുന്നു.

Ads by Google
Saturday 31 Jan 2026 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google