Thursday, March 19, 2026 Last Updated 46 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 05.36 PM

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

പയ്യന്നൂർ ​ഗാന്ധി സ്ക്വയറിൽ വെച്ചാണ് ഫെബ്രുവരി 4 ബുധനാഴ്ച പുസ്തകം പ്രകാശനം ചെയ്യാൻ പോകുന്നത്. പ
book release , payyannur

കണ്ണൂരില്‍ വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. കുഞ്ഞിക്കൃഷ്ണന്റെ ഹർജി പരി​ഗണിച്ചാണ് ഇത്തരമൊരു തീരുമാനം.

പയ്യന്നൂർ ​ഗാന്ധി സ്ക്വയറിൽ വെച്ചാണ് ഫെബ്രുവരി 4 ബുധനാഴ്ച പുസ്തകം പ്രകാശനം ചെയ്യാൻ പോകുന്നത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തൽ നടത്തിയ വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് ഫെബ്രുവരി 4 ന് നടക്കുന്ന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.

Ads by Google
Friday 30 Jan 2026 05.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google