Wednesday, March 18, 2026 Last Updated 7 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 03.36 PM

ജൂസ് കൊടുത്ത് മയക്കിയശേഷം ‌യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്

uploads/news/2026/01/823202/rape-im-age-2.gif
photo; representative image

കോട്ടയം : ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി . പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി.

വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്നും പറഞ്ഞുവിട്ടിരുന്നു.

Ads by Google
Friday 30 Jan 2026 03.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google