Wednesday, March 18, 2026 Last Updated 10 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 12.22 PM

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനം; തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും

uploads/news/2026/01/823181/vd-satheeshan.gif

തിരുവനന്തപുരം: അന്താരാഷ്ട്ര വ്യക്തിത്വവും എഴുത്തുകാരനുമൊക്കെയായ ശശി തരൂര്‍ എം പി കോണ്‍ഗ്രസിന്റെ അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും അദ്ദേഹം പ്രചരണത്തിനായി എത്തുമെന്നും പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ ജയിക്കുമെന്നും പറഞ്ഞു.

തരൂര്‍ കേരളത്തില്‍ നേരത്തെ തന്നെ സജീവമാണെന്നും പ്രവര്‍ത്തകസമിതി അംഗമാണെന്നും പറഞ്ഞു. നേരത്തേ രാഹുല്‍ഗാന്ധിയുമായി സംസാരിച്ച ശശി തരൂര്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകും എന്നും പറഞ്ഞു. കഴിഞ്ഞ തവണ 50 ലധികം മണ്ഡലങ്ങളില്‍ പ്രചരണത്തിനുണ്ടായിരുന്നെന്നും ഇത്തവണ അതില്‍ കൂടുതലാകുമെന്നും പറഞ്ഞു.

എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടി കൊന്നു തീര്‍ക്കുക എന്നതല്ല തങ്ങളുടെ ശൈലി. മറിച്ച് ആ അഭിപ്രായങ്ങളിലൂടെ മുന്നോട്ടുപോവുക എന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പൊളിറ്റിക്കല്‍ അജണ്ട. അതായിരിക്കും ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നും പറഞ്ഞു.

അതില്‍ നിന്ന് വഴിതിരിക്കാനാണ് തനിക്കെതിരായ തോണ്ടലും പിച്ചലുമെന്നും വി ഡി സതീശന്‍ പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വെല്ലുവിളിയോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞു.

അദ്ദേഹവുമായി മത്സരിക്കാന്‍ ഇല്ലെന്നും തനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. താ അദ്ദേഹത്തേക്കാള്‍ നിലവാരം കുറഞ്ഞയാളാണെന്നുമായിരുന്നു പ്രതികരണം.

Ads by Google
Friday 30 Jan 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Ads by Google