Wednesday, March 18, 2026 Last Updated 10 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 05.53 PM

നെയ്യാറ്റിൻകരയിൽ വയോധികൻ ഓടയിൽ മരിച്ച നിലയിൽ

27ന് രാവിലെ 10 ഓടെ ഉച്ചക്കട വട്ടവിള ഭാഗത്ത് ടാറിഗ് ജോലി ചെയ്യുന്നതിനിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയിട്ട് തിരികെ എത്തിയിരുന്നില്ല.
 neyyattinkara

ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ വീണ് മരിച്ചനിലയിൽ . നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നയ്ക്കാട് വടകോട് സൂര്യഭവനിൽ സദാശിവൻ (76) നെയാണ് ഇന്നലെ കോവളം - കാരോട് ബൈപ്പാസിൻ്റെ പയറുംമൂട് ഭാഗത്തെ ഓടയിൽ മരിച്ചനിലയിൽ കണ്ടത്.

27ന് രാവിലെ 10 ഓടെ ഉച്ചക്കട വട്ടവിള ഭാഗത്ത് ടാറിഗ് ജോലി ചെയ്യുന്നതിനിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയിട്ട് തിരികെ എത്തിയിരുന്നില്ല.

രാത്രി എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് അച്ഛനെ കാണാനില്ലന്ന് കാണിച്ച് നെയ്യാറ്റിൻകര പൊലീസിൽ മകൻ പരാതി നൽകിയിരുന്നു. ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ഓടയിൽ വീണ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .

Ads by Google
Thursday 29 Jan 2026 05.53 PM
YOU MAY BE INTERESTED
Ads by Google
Ads by Google