Wednesday, March 18, 2026 Last Updated 6 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 01.04 PM

രാഷ്ട്രീയം കലര്‍ത്തിയുള്ള ബജറ്റ് ; ജനം ഇത് വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

uploads/news/2026/01/823043/vd-satheeshan.jpg

തിരുവനന്തപുരം: പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് രാഷ്ട്രീയം കലര്‍ത്തിയുള്ള ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും ഈ ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് നടപ്പിലാക്കാന്‍ സാധ്യതയുള്ള ബജറ്റ് അല്ലെന്നും അടുത്ത തവണ അധികാരത്തില്‍ എത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമെന്നും അതാവും നടപ്പിലാക്കുകയെന്നും പറഞ്ഞു.

ധനമന്ത്രി രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമായ സ്ഥിതിയിലാണെന്നും അഞ്ച് മാസമായി ട്രഷറി നിയന്ത്രണം തുടരുകയാണെന്നും രാജ്യത്ത് തന്നെ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.

പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നത്. അധികാരത്തില്‍ തിരിച്ചു വരില്ലെന്ന് എല്‍ഡിഎഫിന് നന്നായി അറിയാം. അതുകൊണ്ടു തന്നെ അടുത്ത സര്‍ക്കാരാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും എല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 70% പദ്ധതികളും നടപ്പിലാക്കിയിട്ടില്ല. സാമ്പത്തിക ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയിലാണെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്തപ്പോള്‍ ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ടീച്ചര്‍മാരെയും പരിഹസിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 1,000 രൂപ കൂട്ടി. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ 2,500 ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. നാലര കൊല്ലം പെന്‍ഷന്‍ വര്‍ധിപ്പിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പെന്‍ഷന്‍ വര്‍ധന. കിഎഫ്ബി പദ്ധതികള്‍ ഒന്നും നടക്കുന്നില്ല. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റിയെന്നും കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാന്‍ കെ എന്‍ ബാലഗോപാലിന് ധൈര്യമുണ്ടോയെന്നും വെല്ലുവിളിച്ചു.

Ads by Google
Thursday 29 Jan 2026 01.04 PM
YOU MAY BE INTERESTED
Ads by Google
Ads by Google