Wednesday, March 18, 2026 Last Updated 7 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.52 AM

ആരോഗ്യ മേഖലയ്ക്ക് 2500 കോടി ; കാന്‍സര്‍ ചികിത്സയ്ക്ക് പ്രധാന്യം ; വയോധികര്‍ക്ക് ന്യുമോണിയ പ്രതിരോധ വാക്‌സിനും

uploads/news/2026/01/823038/medical-collage-tvm.jpg

തിരുവനന്തപുരം: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് വന്‍കിട പദ്ധതികള്‍ മൂമ്പോട്ട് വെച്ച് സംസ്ഥാന സര്‍ക്കാര്‍. കാന്‍സര്‍, വയോധികരിലെ ന്യൂമോണിയ പ്രതിരോധ വാക്‌സിന്‍, സര്‍ജിക്കല്‍ റോബോട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം പ്രഖ്യാപനത്തിലുണ്ട്.

ക്യാന്‍സര്‍ ചികിത്സയ്ക്ക് ആകെ 203 കോടിയും വയോധികര്‍ക്ക് ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ - 50 കോടിയും വകയിരുത്തി. മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി പ്രഖ്യാപിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി, കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 30 കോടി
, ആര്‍സിസിയ്ക്ക് - 90 കോടിയുമാണ് വകയിരുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി പ്രഖ്യാപിച്ചു. കാരുണ്യ പദ്ധതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 കോടി വര്‍ദ്ധിപ്പിച്ച് 900 കോടി രൂപ ചെലവാക്കി.

മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്‌കരണത്തിന് 22 കോടി, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി, സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം പാലിയേറ്റീവ് കെയര്‍ രോഗികളുടെ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയര്‍ത്തി. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി, ഔഷധിയ്ക്ക് 2.3 കോടി, ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം - 70.92 കോടി

Ads by Google
Thursday 29 Jan 2026 11.52 AM
YOU MAY BE INTERESTED
Ads by Google
Ads by Google