Wednesday, March 18, 2026 Last Updated 11 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.43 AM

നാടക ഗൃഹം എന്ന പേരില്‍ സ്ഥിരം നാടക തീയേറ്റര്‍ ; മാനവീയം മാതൃകയില്‍ കണ്ണൂരില്‍ സാംസ്‌ക്കാരിക ഇടനാഴി

uploads/news/2026/01/823033/kerala-budget.jpg

തിരുവനന്തപുരം: സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ക്ക് സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ പ്രഖ്യാപിച്ചു. മാനവിയം മാതൃകയില്‍ കണ്ണൂര്‍ പെരളശേരിയില്‍ സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കുന്നതിനായി 2.5 കോടി വകയിരുത്തി. നാടക ഗൃഹം എന്ന പേരില്‍ സ്ഥിരം നാടക തീയേറ്റര്‍ നിര്‍മിക്കാന്‍ രണ്ട് കോടി വകയിരുത്തി.

തോപ്പില്‍ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാന്‍ സ്ഥിരം നാടക തിയേറ്ററുകള്‍ വരും. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടിയും ലളിതകലാ അക്കാദമിക്ക് 7.5 കോടിയും ചലച്ചിത്ര അക്കാദമിക്ക് 16 കോടിയും അനുവദിച്ചു. വനിതാ ചലച്ചിത്ര സംവിധായകര്‍ക്കുള്ള സഹായിമായി 7 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ആഗോള കേരള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ 1 കോടിയും വകയിരുത്തി.

Ads by Google
Thursday 29 Jan 2026 11.43 AM
YOU MAY BE INTERESTED
Ads by Google
Ads by Google