Wednesday, March 18, 2026 Last Updated 11 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 10.20 AM

വ്യവസായമേഖലയ്ക്ക് മൊത്തം 1971 കോടി ; ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്

uploads/news/2026/01/823026/industry.jpg

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 3.29 ലക്ഷം സംരംഭങ്ങള്‍ വ്യവസായ മേഖലയില്‍ ഉണ്ടായതായി ധനകാര്യ മന്ത്രി. ഐ ടി കയറ്റുമതി 26000 കോടിക്ക് മുകളില്‍ വളര്‍ന്നു. ഫെബ്രവുരി 1 മുതല്‍ മെഡിസെപ്പ് 2.0 ആരംഭിക്കും.

വ്യവസായമേഖലയ്ക്ക് മൊത്തം 1971 കോടി രൂപ അനുവദിച്ചു. ചെറുകിട വ്യവസായ വിഭാഗത്തിന് 310 കോടി രൂപയാണ് വിലയിരുത്തിയത്. കെഎസ്ഇബിയ്ക്ക് 1238 കോടിരൂപയാണ് വകയിരുത്തിയത്. കിഞ്ഞ പത്തുവര്‍ഷം ലോഡ് ഷെഡ്ഡിംഗ് ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

നേറ്റിവിറ്റി കാര്‍ഡ് നടപ്പിലാക്കാന്‍ 20 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട് മൈക്രോ ഹബുകളാക്കി മാറ്റാനും പദ്ധതി. ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞു.

പഞ്ചായത്ത് തല സ്‌കില്‍ കേന്ദ്രങ്ങള്‍ക്ക് 20 കോടി അനുവദിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് വായ്പ എടുക്കാന്‍ അനുമതി നല്‍കുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാല?ഗോപാല്‍. വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മുന്‍സിപ്പല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കാമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

Ads by Google
Thursday 29 Jan 2026 10.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google