Wednesday, March 18, 2026 Last Updated 10 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.13 AM

ശാന്തതയും സമാധാനവും വര്‍ദ്ധിച്ചു ; കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി

uploads/news/2026/01/822974/KNB1.jpg

തിരുവനന്തപുരം: കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി. നല്ല കേരളം കെട്ടിപ്പൊക്കുമെന്നും പത്തു വര്‍ഷം മുമ്പുള്ള കേരളമല്ല ഇന്നത്തെ കേരളമെന്നും അഭിമാനകരവും അതിശയകരവുമായ പുമരാഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.

ശാന്തതയും സമാധാനവും വര്‍ദ്ധിച്ചെന്നും എന്നാല്‍ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേരളത്തിന്റെ കൂട്ടായ്മയെ തകര്‍ക്കാന്‍ ഉഗ്രവിഷം ചീറ്റുന്ന വര്‍ഗ്ഗീയ വിഷങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പറഞ്ഞു. ചാപ്പ കുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു ഒരു മതജാതി വിഭാഗവും അപരരല്ല എന്നും എല്ലാവരും ചേര്‍ന്നതാണ് ഇടതുപക്ഷമെന്നും പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമശത്തയും കെ.എന്‍. ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണം തുടങ്ങി. രാവിലെ 9 നാണ് ബജറ്റ് അവതരണം തുടങ്ങിയത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും പറഞ്ഞ കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും നടപ്പിലാക്കിയെന്നും പറഞ്ഞു.

Ads by Google
Thursday 29 Jan 2026 09.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google