Thursday, March 19, 2026 Last Updated 45 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 05.43 PM

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍; ആദ്യ സ്റ്റേഷൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

uploads/news/2026/01/822922/3.gif
photo - facebook

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസിന്റെ ആദ്യ സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അബുദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ സജ്ജമാക്കിയ സ്‌റ്റേഷന്റെ വിശദാംശങ്ങളാണ് ഇത്തിഹാദ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അധികം വൈകാതെ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍.

അബുദബിയെ ദുബായിയുമായും ഫുജൈറയുമായും ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ ശൃംഖലയിലെ പ്രധാന കവാടമായിരിക്കും മുഹമ്മദ് ബിന്‍ സാദിയ് സറ്റിയിലെ ഈ സ്റ്റേഷന്‍. അബുദബി ഡല്‍മ മാളിന് എതിര്‍വശത്തായാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

അറബ് പൈതൃകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സ്റ്റേഷന്റെ രൂപ കല്‍പ്പന. കഫേകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഡിജിറ്റല്‍ സ്‌ക്രീനുകള്‍ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബസുകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള മറ്റ് പൊതുഗാതാഗത സംവിധാനങ്ങളുമായും സ്റ്റേഷനെ ബന്ധിപ്പിക്കും. ഇതടക്കമുള്ള 11 സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ ഇത്തിഹാദ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് അധികം വൈകാതെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി.

Ads by Google
Wednesday 28 Jan 2026 05.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google