Wednesday, March 18, 2026 Last Updated 13 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 01.35 PM

അഭിനയത്തിന് മമ്മൂട്ടിക്ക് കിട്ടി, എനിക്ക് സമുദായ പ്രവര്‍ത്തനത്തിന് ; വിമര്‍ശനത്തില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം

uploads/news/2026/01/822900/vellappally.jpg

ആലപ്പുഴ: അഭിനയ പാടവത്തിനുള്ള അംഗീകാരമായാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ കിട്ടിയതെങ്കില്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് തനിക്ക് കിട്ടിയ പത്മ ബഹുമതിയെ കാണുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരസ്‌കാരം തന്റെ സംഘടനാ പ്രവര്‍ത്തനവും ക്ഷേമപ്രവര്‍ത്തനവും കണക്കിലെടുത്താണെന്നും പ്രതികരിച്ചു.

തനിക്ക് പത്മഭൂഷണ്‍ ലഭിച്ചതില്‍ നല്ലതും ചീത്തയും പറയുന്നവര്‍ ഉണ്ട്. ശരിയെന്ന് തോന്നുന്നതേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എസ്എന്‍ഡിപിയുമായുള്ള എന്‍എസ്എസ് ഐക്യനീക്കം പെട്ടെന്ന് തകരാനുണ്ടായതിന്റെ കാരണം വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടിയതാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു പ്രതികരണം. വിവാദങ്ങള്‍ ഇപ്പോള്‍ തനിക്ക് വേതാളം പോലെയായിട്ടുണ്ട്. എന്ത് വിവാദം ഉണ്ടായാലും അത് അവസാനം പൂമാലയായി മാറാറുണ്ടെന്നും പറഞ്ഞു.

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിട്ടല്ലായിരുന്നെന്നും പറഞ്ഞു. അതേസമയം രണ്ടു പ്രബല ഹിന്ദു സംഘടനകള്‍ എന്ന നിലയിലാണ് ഐക്യത്തെ സ്വാഗതം ചെയ്തതെന്നും എന്നാല്‍ എന്‍ഡിഎ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നുമായിരുന്നെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുെട പ്രതികരണം.

ഐക്യ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവ സംഘടനകള്‍ എന്നനിലയില്‍ ഐക്യത്തെ സ്വാഗതം ചെയ്തു. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടം വരാത്തവിധം യോജിക്കാം എന്നാണ് കരുതിയത്. എന്നിട്ട് ഒത്തുതീര്‍പ്പിന് നമ്മളുമായി സംസാരിക്കാന്‍ വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടലെന്നും പറഞ്ഞു.

Ads by Google
Wednesday 28 Jan 2026 01.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google