Thursday, March 19, 2026 Last Updated 43 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 12.22 PM

25 കോടി ദാരിദ്ര്യത്തില്‍ നിന്നും മുക്തരായി ; പന്ത്രണ്ടരക്കോടി പേര്‍ക്ക് കുടിവെള്ളം, നാലുകോടി ആള്‍ക്കാര്‍ക്ക് വീട്

uploads/news/2026/01/822880/murmu.jpg

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതിയും കോഴയും ഇല്ലാത്ത ഭരണം യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ വിജയിച്ചെന്നും പറഞ്ഞു. ഞായറാഴ്ച നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായിട്ടായിരുന്നു ദ്രൗപതിമുര്‍മ്മു നയപ്രഖ്യാപനം നടത്തിയത്.

പന്ത്രണ്ടര കോടി ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചെന്നും നാലു കോടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകള്‍ എത്തിച്ചതായും പത്തുകോടിയിലധികം പേര്‍ക്ക് എല്‍പിജി കണക്ഷന്‍ ലഭിച്ചതായും പറഞ്ഞു. രാജ്യത്തെ ഓരോ രൂപയും ജനങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുന്നു. ഇന്ത്യ മാറി. അന്താരാഷ്ട്ര സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര പ്രാകാശ നിലയം നിര്‍മ്മിക്കാനുള്ള യാത്രയിലാണെന്നും നൂറിലധികം രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നു ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതായും പറഞ്ഞു..

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. അടുത്തിടെ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും പരാമര്‍ശിച്ചു. കരാര്‍ ഒപ്പുവച്ചതില്‍ രാഷ്ട്രപതി ആശംസകള്‍ അറിയിച്ചു. അതേസമയം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. പദ്ധതി തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രണ്ടു തവണയാണ് ഇതേ വിഷയത്തില്‍ പ്രതിപക്ഷം ബഹളം വയ്ക്കുന്നത്.

Ads by Google
Wednesday 28 Jan 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Ads by Google