Thursday, March 19, 2026 Last Updated 43 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.03 AM

മൊബൈല്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്യല്‍; തിരുവനന്തപുരത്ത് പൊലിസുകാരനെതിരെ പരാതിയുമായി യുവതി; അന്വേഷണം

submission

തിരുവനന്തപുരം: പരാതി നല്‍കാന്‍ എത്തിയ യുവതിയോട് മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്തതായി പരാതി. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പൊലീസ് അസോസിയേഷന്റെ നേതാവ് കൂടിയാണ് ആരോപണ വിധേയനായ സന്താഷ്. പണം നഷ്ടപ്പെട്ട യുവതി പരാതി നല്‍കാനാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവര്‍ ഹോട്ടല്‍ ജീവനക്കാരിയാണ്. അപ്പോഴായിരുന്നു ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് പാതിരാത്രികളിലും മറ്റും മെസ്സേജ് അയച്ചു ശല്യം ചെയ്തു എന്നാണ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. സന്തോഷിനെതിരെ സിറ്റി പൊലിസ് കമ്മീഷണര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

Ads by Google
Wednesday 28 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Ads by Google