Thursday, March 19, 2026 Last Updated 41 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.39 AM

വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശം; വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

uploads/news/2026/01/822833/vds.jpg

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുവേദിയില്‍ അവഹേളിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയും കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടും വി ജോയ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

വി ശിവന്‍കുട്ടിയെപ്പോലെയുള്ളവര്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം യുഡിഎഫിനെ മര്യദ പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നുമായിരുന്നു വി.ഡി. സതീശന്റെ പ്രസ്താവന. സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം നടത്തിയത്. 'ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്'- സതീശന്‍ പരിഹസിച്ചു. ഇത് പിന്നീട് വിദ്യാഭ്യാസമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്‌പോരിന് കാരണമാകുകയും ചെയ്തിരുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശക്തമായ തിരിച്ചടിയുമായി സതീശന്‍ രംഗത്തെത്തിയത്. പിന്നാലെ സതീശനെ 'വിനായക് ദാമോദര്‍ സതീശന്‍' എന്നു പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു.

താന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് 'വിനായക് ദാമോദര്‍ സതീശന്‍' ആണെന്നും അദ്ദേഹം തിരിച്ചടിച്ചു.

Ads by Google
Wednesday 28 Jan 2026 10.39 AM
YOU MAY BE INTERESTED
Ads by Google
Ads by Google