Thursday, March 19, 2026 Last Updated 39 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 09.07 AM

എന്‍എസ്എസ് - എസ്എന്‍ഡിപി സഖ്യം തകര്‍ത്തത് പത്മ ; അവാര്‍ഡ് വന്നത് ശുദ്ധമായ വഴിയിലല്ലെന്ന് സുകുമാരന്‍ നായര്‍

uploads/news/2026/01/822814/sukumaran-nair.gif

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ തന്നെ വന്‍വിവാദങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന എസ്.എന്‍.ഡി.പി. എന്‍.എസ്.എസ്. ഐക്യം പിരിച്ചത് പത്മ അവാര്‍ഡെന്ന് സൂചന. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷണ്‍ അവാര്‍ഡ് സംശയകരമാണെന്ന് കാണിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രതികരണത്തിലാണ് ഈ പ്രസ്താവന ഉന്നയിച്ചിരിക്കുന്നത്.

ബിജെപി സര്‍ക്കാരില്‍ നിന്ന് അവാര്‍ഡ് വാങ്ങിയത് സംശയകരമാണെന്നും അവാര്‍ഡ് വന്ന വഴി സംശുദ്ധമല്ല എന്നുമായിരുന്നു പ്രതികരണം.
എന്‍എസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാര്‍ഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും പിന്നാലെ തന്നെ എന്‍ഡിഎ പ്രമുഖനെ ചര്‍ച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നിയെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

എന്‍്എസ്എസ് എസ്്എന്‍ഡിപി ഐക്യത്തെക്കുറിച്ച് ഇനി പുനര്‍വിചന്തനം നടത്തില്ല. എസ്എന്‍ഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാര്‍ദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും പറയുന്നു. ഐക്യം ആദ്യം നല്ല കാര്യമായി തോന്നിയെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് എസ്എന്‍ഡിപി ബിജെപിയുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയതെന്നും പറഞ്ഞു.

ഐക്യത്തെപ്പറ്റി സംസാരിക്കാന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയുടെ മകനാണ് വന്നത്. അദ്ദേഹം എന്‍.ഡി.എ. മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലാത്തതിനാല്‍ വിടേണ്ടത് രാഷ്ട്രീയചുമതല വഹിക്കുന്ന ആളിനെ അല്ലല്ലോ. അതുകൊണ്ടാണ് അതില്‍ അടിയൊഴുക്കുണ്ടെന്നു തോന്നിയതെന്നും പറഞ്ഞു. എന്‍എസ്എസിന് എല്ലാ സമുദായങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമാമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം വ്യക്തമാക്കി.

Ads by Google
Wednesday 28 Jan 2026 09.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google