Thursday, March 19, 2026 Last Updated 44 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 08.21 AM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ; പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ഉത്തരവ് പറയും

uploads/news/2026/01/822812/rahul-123.jpg

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ഉത്തരവ് പറയും. പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. വാദം പൂര്‍ത്തിയായ ജാമ്യ അപേക്ഷയില്‍ ഉത്തരവ് പറയാന്‍ ഇന്നത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് മാത്രമായിരിക്കും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദസന്ദേശം കോടതി പരിശോധിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ 17 ദിവസത്തിലേറെയായി മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ തുടരുകയാണ്. അതിനിടയില്‍ ആദ്യത്തെ കേസിന്റെ മൂന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലുണ്ട്. ഈ കേസിലും ജാമ്യം നല്‍കരുതെന്നാണ എസ്‌ഐടി പറയുന്നത്. നിയമസം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് ഇതിനെ എതിര്‍ത്ത് എസഐടി പ്രധാനമായും ഉയര്‍ത്തിയിരിക്കുന്നത്.

Ads by Google
Wednesday 28 Jan 2026 08.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google