Thursday, March 19, 2026 Last Updated 39 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 27 Jan 2026 11.30 PM

ഭഗവാനു സമര്‍പ്പിക്കും മുന്‍പ്‌ സദ്യ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വിളമ്പി ; ആചാര ലംഘനം: ആറന്മുള ക്ഷേത്രത്തില്‍ പരിഹാരക്രിയ, അഷ്‌ടമി രോഹിണിക്കു സമാനമായ സദ്യ

പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്‌, ക്ഷേത്ര ഉപദേശക സമിതി, നാല്‌ ക്ഷേത്ര കൈസ്‌ഥാനീയര്‍ എന്നിവര്‍ ചേര്‍ന്ന്‌ വിളിച്ചുചൊല്ലി പ്രാശ്‌ചിത്തം നടത്തും. തുടര്‍ന്ന്‌ എണ്ണാപ്പണവും ഭഗവാനു സമര്‍പ്പിക്കും. അഷ്‌ടമി രോഹിണിക്കു സമാനമായ സദ്യ ഫെബ്രുവരി അഞ്ചിനു നടത്തും.
uploads/news/2026/01/822774/Valla-sadhya.jpg

ആറന്മുള: അഷ്‌ടമിരോഹിണി നാളിലെ ആചാരലംഘനത്തിന്‌ തന്ത്രി നിര്‍ദേശിച്ച പരിഹാരക്രിയകള്‍ക്ക്‌ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇന്നു തുടക്കം. ഇതനുസരിച്ച്‌ ഇന്നു വൈകിട്ട്‌ അഞ്ചിന്‌ പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്‌, ക്ഷേത്ര ഉപദേശക സമിതി, നാല്‌ ക്ഷേത്ര കൈസ്‌ഥാനീയര്‍ എന്നിവര്‍ ചേര്‍ന്ന്‌ വിളിച്ചുചൊല്ലി പ്രാശ്‌ചിത്തം നടത്തും. തുടര്‍ന്ന്‌ എണ്ണാപ്പണവും ഭഗവാനു സമര്‍പ്പിക്കും. രണ്ടാംഘട്ടമായി അഷ്‌ടമി രോഹിണിക്കു സമാനമായ സദ്യ ഫെബ്രുവരി അഞ്ചിനു നടത്തും. ഒരു പറ അരിയുടെ നിവേദ്യവും നാലുകൂട്ടം കറികളും ശ്രീകോവിലില്‍ നിവേദിക്കും. പുറത്ത്‌ 11 പറയുടെ അരിയുടെ സദ്യയൊരുക്കി തന്ത്രിയും മേല്‍ശാന്തിയും ദീപം തെളിച്ച ശേഷം മതിലകത്ത്‌ ഭക്‌തര്‍ക്കു വിളമ്പും.

കഴിഞ്ഞ അഷ്‌ടമിരോഹിണിക്ക്‌ ഭഗവാനു സദ്യ വിളമ്പിയതില്‍ ആചാര ലംഘനമുണ്ടായെന്ന്‌ പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ക്ഷേത്രത്തില്‍ പ്രായശ്‌ചിത്തം നടത്തണമെന്ന്‌ തന്ത്രി നിര്‍ദ്ദേശിച്ചത്‌. അഷ്‌ടമിരോഹിണി സമൂഹസദ്യ ഭഗവാനു സമര്‍പ്പിക്കും മുന്‍പ്‌ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വിളമ്പിയെന്നായിരുന്നു പരാതി. സദ്യനടത്തിപ്പിനു നേതൃത്വം നല്‍കിയ ആറന്മുള പള്ളിയോട സേവാസംഘമാണ്‌ ഇതോടെ പ്രതികൂട്ടിലായത്‌.

ആചാരലംഘനം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടിവര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന്‌ ദേവസം ബോര്‍ഡ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ തന്ത്രി തെക്കേടത്ത്‌ കുഴിക്കാട്ടില്ലത്ത്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്‌ പ്രാശ്‌ചിത്തം നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രായശ്‌ചിത്തത്തില്‍ പറഞ്ഞ രണ്ടു ചടങ്ങുകളിലും തന്ത്രിയും മേല്‍ശാന്തിയും പങ്കെടുക്കും. ക്ഷേത്രത്തില്‍ ആചാരം ലംഘിക്കുന്ന തരത്തിലുളള സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലന്നും തന്ത്രി ചാര്‍ത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google