Thursday, March 19, 2026 Last Updated 40 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 08.37 PM

കാർ തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; കൈക്കുഞ്ഞ് അടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പുലർച്ചെ 4.30-ഓടെ പാനൂർ വാട്ടർടാങ്ക് ജങ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.
car accident

ഹരിപ്പാട് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ കൈക്കുഞ്ഞ് അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെ 4.30-ഓടെ പാനൂർ വാട്ടർടാങ്ക് ജങ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.

വിദേശത്തേക്ക് പോകുന്ന ചാമേത്ത് വീട്ടിൽ സൂര്യയെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ധുവായ ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും വരുമ്പോൾ സൂര്യയുടെ വീടിന്റെ തൊട്ടുമുന്നിൽ വെച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ഇടതുഭാഗത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സുധീർ, ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), റയാൻ (ആറുമാസം) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സൂര്യ ബഹളം വെച്ചതിനെത്തുടർന്ന് അയൽവാസിയായ സവാദ് ഓടിയെത്തി ഡോർ തുറന്ന് നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. നിസാര പരിക്കേറ്റ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Ads by Google
Tuesday 27 Jan 2026 08.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google