Thursday, March 19, 2026 Last Updated 42 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 06.50 PM

കള്ളപ്പണം വെളുപ്പിക്കലും ഓൺലൈൻ ചൂതാട്ടവും ; പ്രവാസികൾക്ക് 10 വർഷം തടവും കോടികളുടെ പിഴയും

ഒരു ബാങ്ക് ജീവനക്കാരനും യുവതിയും ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് 10 വർഷം കഠിനതടവും 10 ലക്ഷം ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്.
money laundering, kuwait

ഓൺലൈൻ ചൂതാട്ട-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ പ്രവാസികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കഠിന ശിക്ഷ വിധിച്ചു. ഒരു ബാങ്ക് ജീവനക്കാരനും യുവതിയും ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് 10 വർഷം കഠിനതടവും 10 ലക്ഷം ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ആന്‍റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
കേസിൽ ഉൾപ്പെട്ട ഒരു ഇംപോർട്ട് കമ്പനിക്ക് 18,39,000 ദിനാർ പിഴ ചുമത്തുകയും കുവൈത്തിൽ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു.

രാജ്യത്തെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമിൽ' ഈ വിധി പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരോട് കോടതി ഉദാരമായ നിലപാട് സ്വീകരിച്ചു.

Ads by Google
Tuesday 27 Jan 2026 06.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google