Thursday, March 19, 2026 Last Updated 2 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 06.47 PM

‘വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കണം’; രാഷ്ട്രപതിക്ക് നിവേദനം

uploads/news/2026/01/822742/6.gif
photo - facebook

തിരുവനന്തപുരം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാർ ആണ് നിവേദനം നൽകിയത്. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക്‌ മൈക്രോ ഫിനാൻസിലൂടെ തുച്ഛമായ പലിശയിൽ സ്വന്തം സമുദായഅംഗങ്ങൾക്ക് വായ്പയായി നൽകേണ്ട കോടിക്കണക്കിന് രൂപയിൽ കൃത്രിമം കാട്ടിയതായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കൊലപാതക കേസ് ഉൾപ്പടെ 127 ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപെട്ട , നിലവിൽ21 കേസുകൾ കുറ്റപത്രം നൽകുന്ന ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്‌ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദരവാണ്-.

സംസ്ഥാന സർക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനൽ കേസ് നടപടികൾ നീട്ടി കൊണ്ട് പോകുന്നതെന്ന് പരക്കെ ആരോപണമുണ്ട്. ദരിദ്രരേഖയ്ക്ക് താഴെയുള്ള വർക്ക് ലഭിക്കേണ്ട വായ്പകളിൽ തിരിമറി കാട്ടിയതിന്റെ പേരിൽ അർഹരായവർക്ക് ലഭിക്കേണ്ട വായ്പതുകകൾ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്കാരം നൽകി ആദരിക്കപെട്ടിരിക്കുന്നത്.

Ads by Google
Tuesday 27 Jan 2026 06.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google