Thursday, March 19, 2026 Last Updated 46 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.20 AM

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം, സിപിഐഎം അയയുന്നു: പ്രായപരിധി പിന്നിട്ടവരെ ജില്ലാതല കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

uploads/news/2026/01/822687/cpim1.gif

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന സിപിഐഎം മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ തന്ത്രം മെനയുന്നു. ടേം വ്യവസ്ഥയുടെയും പ്രായപരിധിയുടെയും പേരില്‍ മാറ്റി നിര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ ജില്ലാതല കോര്‍കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ആനാവൂര്‍ നാഗപ്പന്‍, എംഎം. മണി, ജി സുധാകരന്‍, വൈക്കം വിശ്വന്‍ എന്നിവരെയെല്ലാം അതാതു ജില്ലയില്‍ ഉള്‍പ്പെടുത്തി.

ആലപ്പുഴയില്‍ ജി സുധാകരന് പുതിയ ചുമതലകള്‍ നല്‍കി. പാലക്കാട് എ കെ ബാലനെ ജില്ലാതല കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്‍, കൊല്ലത്ത് കെ വരദരാജന്‍, കോട്ടയത്ത് വൈക്കം വിശ്വന്‍, ഇടുക്കിയില്‍ എം എം മണി, പത്തനംതിട്ടയില്‍ അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍, തൃശൂരില്‍ ബേബി ജോണ്‍, കാസര്‍കോട് പി കരുണാകരന്‍ എന്നിവരെയും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കോര്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് ആദ്യമാണ്.

കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായിരുന്ന ജില്ലാതല കോര്‍കമ്മിറ്റിയിലേക്ക് പ്രായപരിധിയുടെ പേരില്‍ മാറ്റിനിര്‍ത്തിയ 10 പേരെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കല്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കല്‍ എന്നതുള്‍പ്പെടെ കാര്യങ്ങളാണ് കോര്‍കമ്മറ്റിയുടെ മേല്‍ വരുന്ന ചുമതല.

Ads by Google
Tuesday 27 Jan 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google