Thursday, March 19, 2026 Last Updated 43 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 08.04 AM

വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു ; പയ്യന്നൂരില്‍ ഇന്ന് വിശദീകരണയോഗം

uploads/news/2026/01/822668/cpim1.gif

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. പയ്യന്നൂരില്‍ നടന്ന സംഭവത്തില്‍ കുഞ്ഞികൃഷ്ണന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രസന്നന്റെ ബൈക്കാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് വി കുഞ്ഞികൃഷ്ണന് എതിരേ പാര്‍ട്ടി നടപടിയെടുത്തത്. ഇതിന് പിന്നാലെ പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. കുഞ്ഞികൃഷ്ണന്റെ വിഷയത്തില്‍ പയ്യന്നൂരില്‍ ഇന്ന് സിപിഐഎം വിശദീകരണയോഗം നടത്തുന്നുണ്ട്. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാദിച്ച് പാര്‍ട്ടി കഴിഞ്ഞദിവസം തള്ളിയിരുന്നു.

കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ വിമര്‍ശിച്ചിരുന്നു. രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉള്‍പ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാര്‍ട്ടി ന്യായീകരണം.

അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും യോഗത്തില്‍ വിശദീകരിക്കും. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. വിവരം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു.

Ads by Google
Tuesday 27 Jan 2026 08.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google