Thursday, March 19, 2026 Last Updated 44 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 02.37 PM

മണ്ണൂത്തിയിൽ കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു

ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.
ksrtc bus, accident

മണ്ണൂത്തി ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം അപടത്തില്‍ പെട്ട കെഎസ്ആര്‍ടിസി ബസ്സിന്‍റെ പിന്‍ ചക്രങ്ങള്‍ ഊരിപ്പോയി. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.

ഗോവിന്ദാപുരത്തുനിന്നും തൃശൂരിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ദേശീയ പാതയില്‍ നിന്ന് തൃശൂര്‍ റൂട്ടിലേക്ക് കടക്കുന്നതിനിടെ പെട്ടി ഓട്ടോ റിക്ഷയില്‍ ബസ് തട്ടി. ഓട്ടോ മറിഞ്ഞു. മുന്നോട്ട് പോയ ബസ്സില്‍ തൃശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ ഇടിച്ചു. മുന്നില്‍ നിന്നും തട്ടിയ കാര്‍ പിന്‍ ഭാഗത്തെ ചക്രത്തിലേക്ക് ഇടിച്ചു കയറി. ഇതേത്തുടര്‍ന്നാണ് ചക്രം ഊരിത്തെറിച്ചത്.

പെട്ടി ഓട്ടോ റിക്ഷയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും കാറിന്‍റെ ഡ്രൈവര്‍ക്കും അപകടത്തിൽ പരിക്കുണ്ട്. ബസ് യാത്രികരില്‍ ചിലര്‍ക്കും നിസ്സാര പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Monday 26 Jan 2026 02.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google