Thursday, March 19, 2026 Last Updated 39 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 02.18 PM

വിഎസിന്റെ പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മകന്‍

vs-achuthanandan, padma, award, son, statement

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകന്‍ വി എ അരുണ്‍ കുമാര്‍ രംഗത്ത്. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി എം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് അരുണ്‍ കുമാര്‍ വ്യക്തമാക്കി. അച്ഛന് പത്മവിഭൂഷണ്‍ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തില്‍ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാല്‍ പുരസ്‌കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി പി എം സ്വീകരിച്ചിട്ടുള്ളത്. മുന്‍കാലത്ത് പത്മ പുരസ്‌കാരങ്ങള്‍ നേതാക്കള്‍ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സി പി എം വിശദീകരണം. വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചത്തില്‍ പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പാര്‍ട്ടി പ്രതികരിട്ടു. പാര്‍ട്ടിയുടെ നിലപാടില്‍ ആകാംക്ഷയുണ്ടായിരുന്നു. സി പി എം നേതാക്കള്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ വൈകാതെ, പാര്‍ട്ടിയുമായി കൂടിയാലോചിച്ച് അരുണ്‍ കുമാര്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.

Ads by Google
Monday 26 Jan 2026 02.18 PM
YOU MAY BE INTERESTED
Ads by Google
Ads by Google