Thursday, March 19, 2026 Last Updated 39 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 12.01 PM

സിപിഎമ്മിലേക്ക് പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞത് വിമാനയാത്രയ്ക്കിടെ, മറുപടി പറയുന്നില്ല: അഭ്യൂഹങ്ങള്‍ തള്ളി ശശി തരൂര്‍

shashi, tharoor, respond, cpm, rumours

കോഴിക്കോട് : സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. അത്തരം വിവാദങ്ങളില്‍ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ദുബായില്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചര്‍ച്ച നടത്തിയെന്നു വാര്‍ത്തകളില്‍ പറയുന്ന സമയത്തു താന്‍ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങള്‍ തള്ളി.

സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാണ് തരൂര്‍ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യുഎഇയിലെ വ്യവസായികള്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അറിയിച്ചു. കോണ്‍ഗ്രസുമായി തരൂര്‍ ഇടഞ്ഞുനില്‍ക്കുന്നെന്ന കണക്കുകൂട്ടലില്‍ അദ്ദേഹത്തെ ഒപ്പം നിര്‍ത്താനുള്ള സാധ്യത സിപിഎം ആരായുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. നേരിട്ടു ബന്ധപ്പെടാതെ, സിപിഎമ്മുമായി ചേര്‍ന്നുനില്‍ക്കുന്നവരിലൂടെ തരൂരിന്റെ മനസ്സറിയാനാണത്രേ ശ്രമം.

Ads by Google
Monday 26 Jan 2026 12.01 PM
YOU MAY BE INTERESTED
Ads by Google
Ads by Google