Sunday, March 15, 2026 Last Updated 15 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 11.05 AM

ഇച്ചാക്കാ ,ഏറെ സന്തോഷം...; പദ്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിയെ പ്രശംസിച്ച് മോഹന്‍ലാല്‍

mohanlal

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ ലഭിച്ചതില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയെ ഇച്ചാക്ക എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തില്‍ താന്‍ ഏറെ സന്തോഷിക്കന്നുവെന്നും അദ്ദേഹം കുറിച്ചു.

ഇച്ചാക്ക, താങ്കള്‍ക്ക് പദ്മഭൂഷണ്‍ ലഭിച്ചെന്നറിഞ്ഞതില്‍ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നു. മോഹന്‍ലാല്‍ കുറിച്ചു. ഒപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേ സായാഹ്നത്തിലാണ് മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

Ads by Google
Monday 26 Jan 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google