Thursday, March 19, 2026 Last Updated 43 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 11.10 AM

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്ററുകള്‍

v-kunhikrishnan, payyannur, poster

കണ്ണൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്ററുകള്‍. പയ്യന്നൂര്‍ മഹാദേവഗ്രാമത്തില്‍ വി കുഞ്ഞികൃഷ്ണനെ എതിര്‍ത്തും, ടി ഐ മധുസൂദനന്‍ എംഎല്‍എയുടെ തട്ടകമായ അന്നൂരില്‍ അനുകൂലമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ഒറ്റുകാര്‍ക്ക് മാപ്പില്ല കടക്ക് പുറത്ത് എന്നാണ് എതിര്‍ത്തുകൊണ്ടുള്ള പോസ്റ്ററിലെ വാചകം. ഇന്നലെ കുഞ്ഞിക!ൃഷ്ണനെ അനുകൂലിച്ചും എതിര്‍ത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. നിര്‍ണായകമായ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നാളെ ചേരുകയും ഈ കമ്മിറ്റിയില്‍ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിയിക്കും. ജില്ലാ കമ്മിറ്റിയുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കുന്നതോടെയാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താകുക.

Ads by Google
Monday 26 Jan 2026 11.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google