Thursday, March 19, 2026 Last Updated 41 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 09.04 AM

തിരുവനന്തപുരത്ത് ഭാര്യയെ രണ്ടാം ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

husband, beat, kill, wife

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം. വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമാണ്. രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നത്. സുഹൃത്താണ് പോലീസില്‍ അറിയിക്കുന്നത്. മദ്യലഹരിയിലായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു എന്നും പോലീസ് പറയുന്നു. രതീഷിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Monday 26 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google