Wednesday, March 18, 2026 Last Updated 35 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 25 Jan 2026 11.37 PM

യുക്രൈന്‍ യുദ്ധകാലത്ത് കഷ്ടപ്പെട്ട് നാട്ടിലെത്തി, പഠനം തുടരാനായി തിരികെപോയി; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്‌ബെക്കിസ്‌ഥാനില്‍ കുഴഞ്ഞുവീണ്‌ മരിച്ചു

uploads/news/2026/01/822556/Aswin-babu.jpg

ആലപ്പുഴ: യുൈക്രന്‍ യുദ്ധകാലത്ത്‌ കഷ്‌ടപ്പെട്ട്‌ നാട്ടിലെത്തിയ ശേഷം പഠനം തുടരാനായി ഉസ്‌ബെക്കിസ്‌ഥാനിലേക്കു പോയ മലയാളി വിദ്യാര്‍ഥി താഷ്‌കന്റില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ 11-ാം വാര്‍ഡ്‌ കാവുങ്കല്‍ അറാശിപറമ്പില്‍ കെ.എന്‍. പ്രസന്ന ബാബുവിന്റെ മകന്‍ അശ്വിന്‍ ബാബുവാണ്‌ (25) മരിച്ചത്‌.

ഉസ്‌ബെക്കിസ്‌ഥാനിലെ താഷ്‌കന്റ്‌ സ്‌റ്റേറ്റ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ എം.ബി.ബി.എസ്‌. വിദ്യാര്‍ഥിയായിരുന്നു.
സുഹൃത്തിനോട്‌ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അശ്വിന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്‌ചയില്‍ തലയ്‌ക്ക്‌ പരുക്കേറ്റു. സഹപാഠികള്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുൈക്രനിലെ സപ്പോറീഷ്യ സ്‌റ്റേറ്റ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ്‌ 2022 ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌. അന്ന്‌ വലിയ പ്രയാസങ്ങള്‍ സഹിച്ചാണ്‌ അശ്വിന്‍ നാട്ടിലെത്തിയത്‌. ഈ വാര്‍ത്ത അന്ന്‌ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
പിതാവ്‌ പ്രസന്ന ബാബു(റിട്ട്‌. സബ്‌ എന്‍ജിനീയര്‍, കെ.എസ്‌.ഇ.ബി). മാതാവ്‌: ബിന്ദു (റിട്ട. ഹെഡ്‌ നഴ്‌സ്‌,ആലപ്പുഴ ജനറല്‍ ആശുപത്രി). സഹോദരി: അശ്വതി ബാബു (യു.കെ.യില്‍ നിയമ ഉപരിപഠന വിദ്യാര്‍ഥി). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന്‌ വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്‌.

Ads by Google
സ്വന്തം ലേഖകന്‍
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google