Thursday, March 19, 2026 Last Updated 44 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

വി. കുഞ്ഞികൃഷ്‌ണന്‍ പാര്‍ട്ടിക്ക്‌ പുറത്തേക്ക്‌

uploads/news/2026/01/822549/V.-Kunjikrishnan-2.jpg

കണ്ണൂര്‍: രക്‌തസാക്ഷി ഫണ്ടില്‍ തട്ടിപ്പുനടന്നെന്ന ആരോപണമുന്നയിച്ചവി. കുഞ്ഞികൃഷ്‌ണനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ തീരുമാനം. രക്‌തസാക്ഷി ഫണ്ട്‌ മുക്കിയെന്ന ആരോപണം പരസ്യമായി ഉന്നയിച്ചത്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നാണ്‌ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇന്ന്‌ നടക്കുന്ന ജില്ലാ കമ്മിറ്റിയില്‍ നടപടി റിപ്പോര്‍ട്ട്‌ ചെയ്ും. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്‌ണന്‍ 8 മാസമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു.
പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയില്‍ പോകില്ലെന്നും രക്‌തസാക്ഷി ഫണ്ടില്‍ നിന്ന്‌ ഒരു നയാ പൈസ ദുരുപയോഗം ചെയ്‌തിട്ടില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ വി കുഞ്ഞികൃഷ്‌ണനൊപ്പം ഒരാളുമുണ്ടാകില്ല. എം.എല്‍.എയുടെ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌ അങ്ങേയറ്റം തെറ്റായ നടപടിയാണ്‌. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തകത്തെ അശേഷം ഭയപ്പെടുന്നില്ല. വെളിപ്പെടുത്തല്‍ നടത്തിയതില്‍ നടപടി ഉണ്ടാകുമെന്ന്‌ വി. കുഞ്ഞികൃഷ്‌ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്‌ പരസ്യപ്രസ്‌താവന. കുഞ്ഞികൃഷ്‌ണന്‍ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറി. ആരോപിച്ച വിഷയത്തില്‍ നേരത്തെ നടപടിയെടുത്തതാണ്‌.-എം.വി. ജയരാജന്‍ പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google