Thursday, March 19, 2026 Last Updated 47 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.36 PM

മുതിർന്ന മാധ്യമ പ്രവർത്തകൻ മാര്‍ക്ക്‌ ടള്ളി അന്തരിച്ചു

uploads/news/2026/01/822532/int1.jpg

ന്യൂഡല്‍ഹി: ചരിത്രകാരനും എഴുത്തുകാരനുമായിരുന്ന മാര്‍ക്ക്‌ ടള്ളി(90) അന്തരിച്ചു. ഡല്‍ഹി സാകേതിലെ മാക്‌സ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. 1935 ഒക്‌ടോബര്‍ 24ന്‌ കല്‍ക്കത്തയില്‍ (ഇന്നത്തെ കൊല്‍ക്കത്ത) ജനിച്ച ടള്ളി, 22 വര്‍ഷക്കാലം ബി.ബി.സി ന്യൂഡല്‍ഹി ബ്യൂറോയുടെ തലവനായിരുന്നു. ബി.ബി.സി റേഡിയോ 4ലെ 'സംതിങ്‌ അണ്ടര്‍സ്‌റ്റുഡ്‌' എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായിരുന്നു.
2002ല്‍ അദ്ദേഹത്തിനു ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ പ്രഭു പദവി ലഭിച്ചു. 2005ല്‍ ഇന്ത്യ അദ്ദേഹത്തെ പത്‌മഭൂഷണ്‍ നല്‍കി ആദരിച്ചു. നോ ഫുള്‍ സ്‌റ്റോപ്‌സ്‌ ഓണ്‍ ഇന്ത്യ, ഇന്ത്യ ഇന്‍ സ്ലോമോഷന്‍, ദ്‌ ഹാര്‍ട്ട്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ നിരവധി പുസ്‌തകങ്ങള്‍ ടള്ളി ഇന്ത്യയെക്കുറിച്ച്‌ രചിച്ചിട്ടുണ്ട്‌.

Ads by Google
Sunday 25 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google