Thursday, March 19, 2026 Last Updated 25 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 05.34 PM

മഹാമാഘ ഉത്സവം; റെയിൽവേ പ്രത്യേക ട്രെയിനുകൾ ; മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്‌റ്റോപ്പ്

uploads/news/2026/01/822519/train img.jpg

തിരുനാവായ: മഹാമാഘ ഉത്സവത്തിന് തിരുനാവായയിൽ തിരക്കേറിയതോടെ, നോർത്ത് റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വാരണാസി, യോഗ് നഗരി ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ അനുവദിച്ചത്. 2 ട്രെയിനുകളും എറണാകുളം വരെയാണ് സർവീസ് നടത്തുക. വാരണാസി - എറണാകുളം സ്പെഷൽ ട്രെയിൻ (04358) 30 ന് വൈകിട്ട് 4.30 ന് വാരണാസി ജങ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും. ജബൽപൂർ, നാഗ്‌പൂർ ജങ്ഷൻ, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലൂടെ എത്തുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 5.43 ന് പാലക്കാടെത്തും. 7.03 ന് തൃശൂരിലും 8.23 ന് ആലുവയിലുമെത്തുന്ന ട്രെയിൻ 10 ന് എറണാകുളം ജങ്ഷനിൽ യാത്രയവസാനിപ്പിക്കും. ഈ ട്രെയിൻ ഫെബ്രുവരി 3 നാണ് തിരിച്ചു പോകുന്നത്. രാത്രി 8 ന് പുറപ്പെടുന്ന ട്രെയിൻ 8.28 ന് ആലുവയിലും 9.38 ന് തൃശൂരിലും 11.18 ന് പാലക്കാടുമെത്തും.

30ന് രാവിലെ 7 മണിക്കാണ് യോഗ് നഗരി ഹൃഷികേശിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.50ന് മംഗലാപുരത്തെത്തും. 1.53 ന് കാസർഗോഡും 2.23 ന് കണ്ണൂരിലും 5.08 ന് കോഴിക്കോടും 5.44 ന് തിരൂരിലുമെത്തുന്ന ട്രെയിൻ 6 മണിക്ക് കുറ്റിപ്പുറത്തും 6.30 ന് ഷൊർണൂരിലുമെത്തും. ഈ ട്രെയിൻ രാത്രി 11.30ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി 3 ന് രാത്രി 11 ന് എറണാകുളത്ത് നിന്ന് തിരിച്ച് പുറപ്പെടും. പുലർച്ചെ 2.45 ന് കുറ്റിപ്പുറത്തെത്തും. 3.05ന് തിരൂരിലും 4.10 ന് കോഴിക്കോടും 5.48ന് കണ്ണൂരും 7.28 ന് കാസർകോടും 9.10 ന് മംഗലാപുരത്തുമെത്തുന്ന ട്രെയിൻ 6ന് വൈകിട്ട് 4.15 ന് യോഗ് നാഗരി ഹൃഷികേശിൽ തിരിച്ചെത്തും.

Ads by Google
Sunday 25 Jan 2026 05.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google