Thursday, March 19, 2026 Last Updated 21 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 05.18 PM

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാൻഡ് ചെയ്തു

ബാബു തോമസിനെ പാലാ മജിസ്ട്രേറ്റ് കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്.
mala magistrate court

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. ബാബു തോമസിനെ പാലാ മജിസ്ട്രേറ്റ് കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

പ്രതി ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു . ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.

കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് പൊലീസിന് ചില നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്.

Ads by Google
Sunday 25 Jan 2026 05.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google