Thursday, March 19, 2026 Last Updated 23 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.24 PM

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു; ഗുണ്ടാപ്പകയെന്ന് സംശയം

shot, dead

കാനഡയിലെ ബർണബിയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. വാൻകൂവർ നിവാസിയായ 28 വയസ്സുകാരൻ ദിൽരാജ് സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ തുടരുന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കാനഡയിലെ 'ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം' (IHIT) ആണ് കേസ് അന്വേഷിക്കുന്നത്.

ജനുവരി 22 ന് വൈകുന്നേരം 5:30 ന് (പ്രാദേശിക സമയം) ബർണബിയിലെ കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ‌സി‌എം‌പി) ഒരു പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ദിൽരാജിനെ കണ്ടെത്തുകയായിരുന്നു.

കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ സമീപത്തെ ബക്സ്റ്റൺ സ്ട്രീറ്റിൽ ഒരു കാർ കത്തിച്ച നിലയിൽ കണ്ടെത്തി. അക്രമികൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ ഗുണ്ടാസംഘങ്ങൾ തെളിവ് നശിപ്പിക്കാനായി സാധാരണ ചെയ്യുന്ന രീതിയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Ads by Google
Sunday 25 Jan 2026 04.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google