Thursday, March 19, 2026 Last Updated 27 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 01.33 PM

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം: ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു യുവാവിനെ ചുട്ടുകൊന്നു

hindu, man, burned, bangladesh

ധാക്ക: ബംഗ്ലദേശില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതര്‍ ജീവനോടെ ചുട്ടുകൊന്നു. ബംഗ്ലദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്. നര്‍സിംഗ്ഡി എന്ന പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചല്‍ ചന്ദ്രയാണ് (23) കൊല്ലപ്പെട്ടത്.

ഖനാബാരി മോസ്‌ക് മാര്‍ക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചല്‍ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാന്‍പോയ യുവാവിനെ അജ്ഞാതര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് വൈകാതെ പൊള്ളലേറ്റ് മരിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നു നാട്ടുകാരും ദൃക്‌സാക്ഷികളും പറയുന്നു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 2022ലെ സെന്‍സസ് പ്രകാരം ഏകദേശം 1.31 കോടി ഹിന്ദുക്കള്‍ ബംഗ്ലദേശില്‍ താമസിക്കുന്നതായാണ് കണക്ക്. ജനസംഖ്യയുടെ 7.95 ശതമാനമാണ് ഇത്. ബംഗ്ലദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തില്‍ നേരത്തേ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു.

Ads by Google
Sunday 25 Jan 2026 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google