Thursday, March 19, 2026 Last Updated 26 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 04.56 PM

മൂന്നാർ തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യം ഡിഗ്രിയിൽ, മൂടൽമഞ്ഞിൽ പുതഞ്ഞ് പുൽമേടുകൾ

uploads/news/2026/01/822419/4.gif
photo - facebook

മൂന്നാർ: മൂന്നാറിൽ അതിശൈത്യം വീണ്ടും കടുക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞതോടെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെണ്ടുവരയിൽ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഉൾപ്രദേശങ്ങളായ സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

താപനില പൂജ്യത്തിലെത്തിയതോടെ പുലർച്ചെ പുൽമേടുകളിൽ മഞ്ഞുപാളികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഡിസംബർ 13-ന് ചെണ്ടുവരയിൽ രേഖപ്പെടുത്തിയ -1 ഡിഗ്രി സെൽഷ്യസായിരുന്നു ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില. തണുപ്പ് ശക്തമായതോടെ കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുൽമേടുകളിലെ പ്രഭാത കാഴ്ചകൾ കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

പ്രധാന പ്രത്യേകതകൾ

വിസ്തീർണം: പശ്ചിമഘട്ട മലനിരകളിൽ 97 ചതുരശ്ര കിലോമീറ്റർ.

ജൈവസമ്പത്ത്: ലോകത്ത് ഏറ്റവും കൂടുതൽ വരയാടുകൾ കാണപ്പെടുന്ന പ്രദേശം.

അപൂർവ്വ കാഴ്ചകൾ: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങൾ.

മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ: മാട്ടുപ്പെട്ടി ബോട്ടിംഗ്, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ.

പട്ടികയിൽ തൊട്ടുപിന്നാലെ മതികെട്ടാൻ ചോല നാഷണൽ പാർക്കും (90.63%), ചിന്നാർ വന്യജീവി സങ്കേതവും (89.84%) ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം, അൻപതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു.കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോർ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്തമാക്കിയത്.

Ads by Google
Saturday 24 Jan 2026 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google